2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ചീവീട്...


ചത്ത ചീവീടിന്റെ സംഗീതത്തിന്-
ഇനിയും പ്രകടിപ്പിക്കാനാവാതെ പോയ-
പ്രണയത്തിന്റെ താളമുണ്ട്!
പങ്കുവെക്കപ്പെടാതെ പോയ-
രതിയുടെ വേദനയുമുണ്ട്!
പിറക്കാനാവാതെ പോയ കുഞ്ഞിന്റെ-
പുഞ്ചിരിയുണ്ട്!
പറന്നെത്താൻ കഴിയാതെ പോയ-
ദൂരങ്ങളുടെ വേഗമുണ്ട്!
ഇനിയും വിഘടിച്ചു തീർന്നിട്ടില്ലാത്ത-
നെഞ്ചിൻ കൂടിനുള്ളിൽ-
ആശ്ലേഷിക്കപ്പെടാതെ പോയ-
ഹ്രദയങ്ങളുടെ ചൂടുമുണ്ട്!
നഷ്ടപ്പെടുത്തലുകളെ ഓർമ്മപ്പെടുത്തി;
അവ എനിക്ക് ചുറ്റും പറക്കുന്നു!
ഇരുളിന്റ് ആഴങ്ങളിലെവിടെയോ നിന്ന്-
പ്രണയം തേടി, അവ ഇപ്പോഴും-
സംഗീതം പൊഴിക്കുന്നു!
ശരീരം; 
പ്രണയമല്ലെന്ന തിരിച്ചറിവോടെ......


                                                                                              നിയാസ്.പി.മുരളി

4 അഭിപ്രായങ്ങൾ:

Anwer പറഞ്ഞു...

Onnum Manasilayilla.

Ashir പറഞ്ഞു...

thiricharivukal illathe commentunnathu shariyanoo ennariyillaaaaaa

ശരീരം;
പ്രണയമല്ലെന്ന തിരിച്ചറിവോടെ..............!!

mukthaRionism പറഞ്ഞു...

ഉം.
ആ...

കവിത
ഇനിയും വറേണ്ടതുണ്ട്...

ഭാവുകങ്ങള്‍..

Unknown പറഞ്ഞു...

നഷ്ടപ്പെടുത്തലുകളെ ഓർമ്മപ്പെടുത്തി;
അവ എനിക്ക് ചുറ്റും പറക്കുന്നു
ഭാവുകങ്ങള്‍..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ