2010, ഏപ്രിൽ 13, ചൊവ്വാഴ്ച

രണ്ടിലകളും മരവും......

ഇതു പ്രണയത്തിന്റെ മരം,
ഇതിൽ നീയെന്റെ അടുത്ത് ഒരു-
പച്ചിലയായ് വളരുക..
ഒന്നിനുമല്ല,
വെറുതെ കണ്ടിരിക്കാൻ,
വെറുതെ സംസാരിക്കുവാൻ,
ഒരിക്കലും നീ പഴുക്കരുത്!
സൌഹൃദം തലക്കു പിടിക്കുമ്പോൾ,
എന്റെ മനസ്സു പിടക്കുമ്പോൾ,
ഞാൻ പഴുക്കാം...
എന്നിട്ടീ മണ്ണിൽ ചീഞ്ഞലിഞ്ഞു ചേരാം..
പിന്നെ മെല്ലെ,
കാലത്തിലൂടെ നീളുന്ന
ഈ മരത്തിന്റെ ഞരമ്പുകളിലൂടെ
വളമായി ലയിച്ചമർന്ന്
ചോണനുറുമ്പുകൾ പോലെ
നിന്റെ ഞരമ്പുകളിലേക്കെത്താം...
നൽകാൻ മറന്നുപോയ യൌവ്വനത്തിന്റെ
തുടിപ്പായി നിന്നിൽ നിറയാം...
ഒടുവിൽ-
ഒന്നായതൊന്നുമല്ലാതാവുന്ന നേരത്ത്-
നമുക്ക് വിട്ടു പോവാം...
ഒരു പഴുത്തിലയായി നീയും
ജലരേഖയായി ഞാനും
മണ്ണിലേക്ക്, മണ്ണിലൂടെ
സാവധാനം...
അകന്നകന്ന് നുരുമ്പിപ്പോവുക......

                                                       നിയാസ്.പി.മുരളി

10 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്

ഹംസ പറഞ്ഞു...

ഞാൻ പഴുക്കാം...

എന്നിട്ടീ മണ്ണിൽ ചീഞ്ഞലിഞ്ഞു ചേരാം..

പിന്നെ മെല്ലെ,

കാലത്തിലൂടെ നീളുന്ന

ഈ മരത്തിന്റെ ഞരമ്പുകളിലൂടെ

വളമായി ലയിച്ചമർന്ന്

ചോണനുറുമ്പുകൾ പോലെ

നിന്റെ ഞരമ്പുകളിലേക്കെത്താം...



നല്ല വരികള്‍.. കവിത നന്നായിട്ടുണ്ട്.!! ആശംസകള്‍.:)

Sidheek Thozhiyoor പറഞ്ഞു...

പ്രണയത്തിന്‍റെ മരങ്ങള്‍ പോലെ ഇനിയും മരങ്ങള്‍ പൂത്ത് തളിര്‍ക്കട്ടെ..

mukthaRionism പറഞ്ഞു...

നല്ല..
എഴുത്ത്..
വരികള്‍ക്കിടയില്‍..
കവിതയുറ്റുന്നു..

മഴ ചോര്‍ന്നൊലിക്കുന്നു..

അതെ,
ഈ മഴ തോരാതിരിക്കട്ടെ...

കൂതറ സാഹിബിന്റെ
രൂപകല്പനക്ക്
101 മാര്‍ക്ക്.

HARIS KARIMADATH പറഞ്ഞു...

VERY GOOD. CARRY ON. NEVER STOP. I WISH YOU ALL THE BEST

jayanEvoor പറഞ്ഞു...

നല്ല വരികൾ...
കൂടുതൽ എഴുതാൻ, പുതുമ തേടാൻ, ആശംസകൾ!

Ashir പറഞ്ഞു...

GREAT BUDDY

ഒരു പഴുത്തിലയായി നീയും
ജലരേഖയായി ഞാനും
മണ്ണിലേക്ക്, മണ്ണിലൂടെ
സാവധാനം.

fyzel പറഞ്ഞു...

nannayittund......

Naadan പറഞ്ഞു...

nalla varikal...
nalla rupakalpana...
ake oru bhangiyundu... jeevanum..

ഭാനു കളരിക്കല്‍ പറഞ്ഞു...

kalakki. eshtapettu. engane thanne aakanam pranayam

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ