2010, ജൂൺ 13, ഞായറാഴ്‌ച

നിനക്ക്......

പ്രിയേ...
ഞാൻ നിന്നെ ഒരേ സമയം
ശബ്ദവേഗം കൊണ്ട് 
പ്രണയിക്കുകയും
പ്രകാശവേഗം കൊണ്ട്
മറക്കുകയും ചെയ്യുന്നു...
മഴയായ്,മഞ്ഞായ്,വേനലായ്
തുക്കളിൽ നീയെന്നെ പുണരുന്നതും
ഒടുവിൽ വിയർപ്പുതുള്ളികളിൽ കണ്ണീർ പടർത്തി
അകന്നുപോകുന്നതും
അകക്കണ്ണുകൊണ്ടറിയുന്നു...
നീ പറത്തിവിട്ടസ്വപ്നങ്ങൾക്ക്-
ആകാശത്തേക്കാൾ വ്യാപ്തിയുണ്ടെന്നറിഞ്ഞത്-
നീയെന്നടുത്തില്ലാതിരുന്നപ്പോഴാണ്.
മനസ്സിന്റെ ഭിത്തിയിൽ നീയെന്ന ചിത്രം-
മങ്ങാതെ, മായാതെ നിൽ‌പ്പൂ....
നീയൊരു പുഴയെങ്കിൽ;
ഒരു കുമ്പിൾ ജലമെനിക്കു വേണം..
ഭൂമിയെങ്കിൽ; ഒരുപിടി മണ്ണ്.
ആകാശമെങ്കിൽ;കൺനിറയെ കാഴ്ച...
ഏതിലാണ്,എന്തിലാണ്-
നീയെന്നെ ഒടുക്കം-
ലയിപ്പിക്കുന്നതെന്നറിയില്ലല്ലോ?
എന്തിലായാലും;
അതിൽ നിന്റെ പ്രണയത്തിന്റെ
ചൂടും ചൂരുമുണ്ടായിരിക്കണം...
കാരണം;
ഞാൻ നിന്നെ പ്രണയിക്കുന്നു......

                                                                                   നിയാസ്.പി.മുരളി

6 അഭിപ്രായങ്ങൾ:

നിരാശകാമുകന്‍ പറഞ്ഞു...

നീ പറത്തിവിട്ടസ്വപ്നങ്ങൾക്ക്-
ആകാശത്തേക്കാൾ വ്യാപ്തിയുണ്ടെന്നറിഞ്ഞത്-
നീയെന്നടുത്തില്ലാതിരുന്നപ്പോഴാണ്...
ആകാശവും കടന്നു പറന്നുയര്‍ന്ന സ്വപ്നങ്ങളോക്കെയും
അസ്തമിച്ചതു നീ എന്നെ വിട്ടു പോയപ്പോള്‍ ആണ്.
നന്നായിട്ടുണ്ട് കവിത..

ഉപാസന || Upasana പറഞ്ഞു...

പ്രണയം മയക്കുമരുന്നാണ്.
ഉപയോഗിക്കരുത് അത്
:-)

Anil cheleri kumaran പറഞ്ഞു...

ശബ്ദവേഗം കൊണ്ട്
പ്രണയിക്കുകയും
പ്രകാശവേഗം കൊണ്ട്
മറക്കുകയും ചെയ്യുന്നു...:)

krishnakumar513 പറഞ്ഞു...

നന്നായിട്ടുണ്ട് കവിത...

അനൂപ്‌ .ടി.എം. പറഞ്ഞു...

ഭാവുകങ്ങള്‍..

lost dreamz.... പറഞ്ഞു...

kollam......!!!!! aashamsakal....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ