2010, മേയ് 20, വ്യാഴാഴ്‌ച

എന്റെ മകൾക്ക്.......

ഒരു മഴ;
തോരാതെ പെയ്യുന്നതും കാത്ത്-
ഞങ്ങളിരുന്നു,
ഒടുവിലവൾ വന്നു,
ഒരു വർഷകാലത്തിന്റെ മുഴുവൻ-
പ്രണയഭാരവുമായി...
കുളിരോലുന്ന ഒരു മഴത്തുള്ളിയായി
അവളെ ഞങ്ങൾ;
നെഞ്ചിൽ ചേർത്തു വെച്ചു,
ഹൃദയത്തോട് ചേർന്നലിഞ്ഞ്-
ഞങ്ങളിൽ ലയിച്ചമരും വരെ....
ഒരു പുലർകാലമഴ നനഞ്ഞിറങ്ങിയ അവളെ-
മഴയെന്നു തന്നെ ഞങ്ങൾ വിളിച്ചു...
അവളുടെ ചിരി;
ഒരു പെരുമഴക്കോളിളക്കത്തിന്റെ-
ചിണുങ്ങലായിരുന്നു...
അവൾ പരത്തുന്ന സന്തോഷത്തിന്റെ-
സുഗന്ധത്തിന്-
പുതുമണ്ണിൽ വീണലിഞ്ഞ മഴ പരത്തിയ-
ഗന്ധമായിരുന്നു.......
ഈ മഴക്കാലത്ത്-
എന്റെ വീടിന്നുമ്മറത്ത്-
മഴ;നീർച്ചാലു തീർത്ത വഴികളിൽ-
കളിയാടിത്തിമിർക്കാൻ-
അവൾ ഇപ്പോഴേ പിച്ച വെച്ചു തുടങ്ങി;
അവൾ നനഞ്ഞിറങ്ങിയ-
മഴയുടെ ഓർമകളിൽ.......



                                                                                                                           നിയാസ്.പി.മുരളി



3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

വളരെ ഓമനത്വം നിറഞ്ഞ വരികള്‍ ...നിങ്ങളുടെ സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു ...നല്ല കവിത

കൂതറHashimܓ പറഞ്ഞു...

മഴ കുട്ടിക്ക് ഉരുമ്മ.. :)

Anil cheleri kumaran പറഞ്ഞു...

മഴ പെയ്യട്ടെ, മനസ്സ് തണുക്കട്ടെ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ